ജലസേചന വകുപ്പ് മുഖേന നടപ്പിലാക്കുന്ന കട്ടപ്പനയാറിന്റെ സമഗ്ര നവീകരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നാളെ നടക്കും

ജലസേചന വകുപ്പ് മുഖേന നടപ്പിലാക്കുന്ന കട്ടപ്പനയാറിന്റെ സമഗ്ര നവീകരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നാളെ നടക്കും

കട്ടപ്പന: ജലസേചന വകുപ്പ് മുഖേന നടപ്പിലാക്കുന്ന കട്ടപ്പനയാറിന്റെ സമഗ്ര നവീകരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നാളെ (27) നടക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും.

തുടർന്ന് കട്ടപ്പനയാറിന് സമീപം നിർമ്മാണ പ്രവർത്തികൾക്ക് തുടക്കം കുറിക്കും. യോഗത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലസിങ്ങ്, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ് എന്നിവർ പങ്കെടുക്കും. വിവിധ വാർഡുകളിലെ കൗൺസിലർമാരും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സാന്നിധ്യമറിയിക്കും.

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കട്ടപ്പന വെസ്റ്റ്, പള്ളിക്കവല, ഇരുപതേക്കർ, അമ്പലകവല, മേട്ടുകുഴി, കടമക്കുഴി, തൊവരയാർ, ഐടിഐ ഡിവിഷനുകളിലൂടെയും കാഞ്ചിയാർ പഞ്ചായത്തിലെ പുതുക്കാട്, അഞ്ചുരുളി വാർഡുകളിലൂടെയും ഒഴുകുന്ന കട്ടപ്പനയാറിന്റെ ഭാഗങ്ങളാണ് നവീകരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

38.62 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി:

ആറിന്റെ സംഭരണ ശേഷി വർധിപ്പിക്കൽ

വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മാണം

ചെക്ക് ഡാമുകൾ നിർമ്മിച്ച് വെള്ളപ്പൊക്ക നിയന്ത്രണം

കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജലം ഉറപ്പാക്കൽ

എന്നിവ ഉൾപ്പെടും.

പദ്ധതി നടപ്പായാൽ പ്രദേശത്തെ കൃഷിക്കും ജലസംരക്ഷണത്തിനും വലിയ ഉണർവാകുമെന്ന് പ്രതീക്ഷിക്കുന്നു.