പൈനാവ് വാട്ടർ അതോറിറ്റിക്ക് പുതിയ മന്ദിരം: ഉദ്ഘാടനം നാളെ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും

പൈനാവ് വാട്ടർ അതോറിറ്റിക്ക് പുതിയ മന്ദിരം: ഉദ്ഘാടനം നാളെ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും

കേരള വാട്ടർ അതോറിറ്റിയുടെ പൈനാവ് ഉപവിഭാഗം, വിഭാഗം ഓഫീസുകൾക്കായി പുതിയ മന്ദിരം യാഥാർത്ഥ്യമാകുന്നു. പൈനാവ് മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നിർമ്മാണം പൂർത്തിയാക്കിയ 2.5 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണ ടാങ്കിന്റെ അടിഭാഗത്താണ് മന്ത്രി റോഷി അഗസ്റ്റിൻ്റെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

ഇതോടൊപ്പം അതിഥി ഗൃഹവും സജ്ജമാക്കിയിട്ടുണ്ട്. മൂന്ന് സ്യൂട്ട് മുറികളും രണ്ട് സാധാരണ മുറികളുമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും മിതമായ നിരക്കിൽ താമസിക്കാനുള്ള സൗകര്യം ലഭിക്കും. നിലവിൽ പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടത്തിലാണ് പൈനാവ് ഉപവിഭാഗം, വിഭാഗം ഓഫീസുകൾ പ്രവർത്തിച്ചുവരുന്നത്.

Slide 1
Slide 2
Slide 3
Slide 4

ഇതിന് പുറമെ, സർക്കാർ പുതുതായി അനുവദിച്ച വൃത്തം, വിഭാഗം ഓഫീസുകൾക്കും പുതിയ മന്ദിരം ഒരുങ്ങുന്നു. ഇടുക്കി മെഡിക്കൽ കോളേജ് ന്സമീപം പൂർത്തിയാകുന്ന 35 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജല ശുദ്ധീകരണ ശാലയോടനുബന്ധിച്ചാണ് പുതിയ ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. കുടിവെള്ള നിരക്കിന് പുറമെ മറ്റ് വരുമാന മാർഗങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി പരിശോധന ബംഗ്ലാവും സമ്മേളന ഹാളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

 ചെറുതോണിയിലെ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ 15 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റെ രണ്ടാം നിലയിൽ രണ്ട് സ്യൂട്ട് മുറികളും നാല് ഡീലക്സ് മുറികളും അതിഥി ഗൃഹത്തിനായി ഒരു ഓഫീസ് മുറിയും ഒരുക്കിയിട്ടുണ്ട്. “പെരിയാർ” എന്ന പേരിൽ 200 പേർക്ക് ഇരിക്കാവുന്ന സമ്മേളന ഹാളും ക്രമീകരിച്ചിട്ടുണ്ട്. മുറികൾ അന്തർജാലം വഴി മുൻകൂട്ടി ബുക്ക് ചെയ്യാനാകും.

 ഇടുക്കി ഡാം സന്ദർശനത്തിനായി എത്തുന്ന വിനോദസഞ്ചാരികൾക്ക് താമസ സൗകര്യവും സമ്മേളന ഹാളും ലഭ്യമാകും.

മന്ദിരങ്ങളുടെ പ്രവർത്തന ഉദ്ഘാടനം നാളെ രാവിലെ 10.30ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.