ഇടുക്കിയിൽ നാളെ ഹർത്താൽ
ആശുപത്രി, പാൽ, പത്രം,പരീക്ഷ, കായികമേള, ടൂറിസം വാഹനങ്ങൾ എന്നിവക്ക് ഇളവ്
ഇടുക്കി: ഇഎസ്എ സംബന്ധിച്ച ആശങ്കകളും കഡസ്ട്രൽ മാപ്പിലെ ആശയക്കുഴപ്പവും പൂർണമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ ഒക്ടോബർ 16ന് ഇടുക്കി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ വിജയിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറി സി.വി. വർഗീസ്.
ആശുപത്രി, പാൽ, പത്രം എന്നീ മേഖലകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ, നെടുങ്കണ്ടത്ത് നടക്കുന്ന കായികമേള എന്നിവയ്ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
അടിമവ്യാപാര നിരോധനം നിലവിൽ വന്നതിന്റെ 200-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്ന പിആർഡിഎസിന്റെ വാഹനങ്ങൾക്കും ഇളവുണ്ടാകും. ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന ടൂറിസം വാഹനങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കായി ജില്ലയിലേക്ക് വരുന്ന വാഹനങ്ങൾക്കും ഹർത്താലിൽനിന്ന് ഒഴിവുണ്ടാകുമെന്ന് സി.വി. വർഗീസ് അറിയിച്ചു.


