തിരുവനന്തപുരത്ത് പിതാവ് മകന്‍റെ കഴുത്തിൽ വെട്ടി

കീഴാവൂർ സൊസൈറ്റി ജങ്ഷനിൽ വിനീതിനെയാണ് (35) പിതാവ് വിജയൻ നായർ വെട്ടിയത്

തിരുവനന്തപുരത്ത് പിതാവ് മകന്‍റെ കഴുത്തിൽ വെട്ടി

ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മദ്യപാനത്തിന് ശേഷം ഇവർ രണ്ടുപേരും വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇന്നും സമാനമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെ വിജയൻ നായർ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിനീതിന്റെ കഴുത്തിന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വിജയൻ നായരെ മംഗലപുരം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.