1880 ല്‍ പാരീസില്‍ നായ്ക്കളെ കൊന്നപ്പോള്‍ സംഭവിച്ചത് ഇതാണ്: എതിര്‍പ്പുമായി മനേക ഗാന്ധി.

1880 ല്‍ പാരീസില്‍ നായ്ക്കളെ കൊന്നപ്പോള്‍ സംഭവിച്ചത് ഇതാണ്: എതിര്‍പ്പുമായി മനേക ഗാന്ധി.

തെരുവ് നായ നീക്കം: സുപ്രീം കോടതി ഉത്തരവിന് മനേക ഗാന്ധിയുടെ കടുത്ത എതിർപ്പ്

Slide 1
Slide 2
Slide 3
Slide 4

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ തെരുവ് നായകളെ റോഡുകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ മുൻ കേന്ദ്രമന്ത്രി, പ്രമുഖ മൃഗസംരക്ഷണ പ്രവർത്തക മനേക ഗാന്ധി ശക്തമായ പ്രതികരണം നടത്തി. ഉത്തരവ് "അപ്രായോഗികവും സാമ്പത്തികമായി ഭാരമുള്ളതുമാണ്" എന്നും നടപ്പാക്കിയാൽ ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ ദിവസം സുപ്രീം കോടതി ഡൽഹി സർക്കാർ, നഗരസഭകൾ എന്നിവയ്ക്ക് തെരുവ് നായകളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിരുന്നു. ഉത്തരവിനെ തടസ്സപ്പെടുത്തുന്ന മൃഗസംരക്ഷണ പ്രവർത്തകർക്ക് കർശന നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.ഡൽഹി, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ മൂന്നു ലക്ഷത്തോളം തെരുവ് നായകളുണ്ടെന്നും, ഇവയെല്ലാം ഒരുമിച്ച് മാറ്റാൻ ഏകദേശം ₹15,000 കോടി ചെലവ് വരുമെന്നും മനേക ഗാന്ധി ചൂണ്ടിക്കാട്ടി."ഈ തുക ഡൽഹി സർക്കാരിന് കൈവശമുണ്ടോ? നായ്ക്കളെ നഗരങ്ങളിൽ നിന്ന് നീക്കിയാൽ കുരങ്ങുകൾ നിലത്തേക്ക് ഇറങ്ങും. ഇത് എന്റെ സ്വന്തം വീട്ടിൽ സംഭവിച്ചതാണ്," – അവര്‍ പറഞ്ഞു.പാരീസ് ഉദാഹരണം ചൂണ്ടിക്കാട്ടിയ മനേക ഗാന്ധി, 1800-കളിൽ തെരുവ് നായകളെ നീക്കിയതിനെത്തുടർന്ന് നഗരത്തിൽ എലികൾ പെരുകി പ്രശ്നമായ സംഭവവും ഓർമ്മിപ്പിച്ചു."വന്ധ്യംകരണം, വാക്‌സിനേഷൻ എന്നിവയാണ് സ്ഥിരപരിഹാരം. 70% നായ ആക്രമണങ്ങളും വളർത്തു നായകളിൽ നിന്നാണ്, തെരുവ് നായകളുടെ പങ്ക് 30% മാത്രമാണ്," – അവര്‍ കൂട്ടിച്ചേർത്തു.അതേസമയം, സുപ്രീം കോടതി നിർദ്ദേശം നടപ്പാക്കുമെന്നും പ്രശ്നത്തെ "ഗുരുതരമായ വെല്ലുവിളി" എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. “ആസൂത്രിതമായ നയം ഉടൻ പ്രഖ്യാപിക്കും,” – അവര്‍ ഉറപ്പുനൽകി.