"ഇത്തവണ ഓണക്കിറ്റ് പൊളി".. വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പും ഉൾപ്പെടെ 15 ഇനങ്ങൾ.. ആറുലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ് സൗജന്യം.

Special story

"ഇത്തവണ ഓണക്കിറ്റ് പൊളി".. വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പും ഉൾപ്പെടെ 15 ഇനങ്ങൾ.. ആറുലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ് സൗജന്യം.

തിരുവനന്തപുരം:- ഇത്തവണയും ഓണത്തിന് മഞ്ഞക്കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് സൗജന്യമായി നൽകുമെന്ന് സംസ്ഥാന സർക്കാർ. 6 ലക്ഷം കുടുംബങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 15 ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റിൽ, അരക്കിലോ പഞ്ചസാര, അര ലിറ്റർ വെളിച്ചെണ്ണ,ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടി പരിപ്പ്,സാമ്പാർ പൊടി, മല്ലിപ്പൊടി,തേയില, ചെറുപയർ,തുവരപ്പരിപ്പ്,പൊടിയുപ്പ്,തുണിസഞ്ചി എന്നിവയുണ്ടാകും. കൂടാതെ റേഷൻ കാർഡ് ഉടമകൾക്ക് കുറഞ്ഞ നിരക്കിൽ അരിയും ലഭ്യമാകും. നീല കാർഡ് ഉള്ളവർക്ക് 10 കിലോയും, വെള്ളക്കാർഡ് ഉള്ളവർക്ക് 15 കിലോയും അരി 10 രൂപ 90 പൈസ നിരക്കിൽ നൽകും 

 ഇത് ഏകദേശം 53 ലക്ഷം കുടുംബാംഗങ്ങൾക്ക് പ്രയോജനപ്പെടും. 94 ലക്ഷം കാർഡ് ഉടമകൾക്ക് 10 കിലോ കെ റൈസ് 25 രൂപ നിരക്കിൽ ലഭിക്കും നിലവിൽ 29 രൂപയ്ക്ക് നൽകുന്ന അരിയാണിത്. സംസ്ഥാന വ്യാപകമായി സപ്ലൈകോ ഓണച്ചന്തകൾ നടത്തുന്നതിന് പുറമേ ഈ വർഷം തിരുവനന്തപുരത്തും പാലക്കാട്ടും മെഗാഫെയർ സംഘടിപ്പിക്കും. കേരളം ആവശ്യപ്പെട്ട അരി കേന്ദ്രസർക്കാർ നിഷേധിച്ച സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയിൽ അരി വിലകുറച്ചു നൽകുന്നതെന്നു സർക്കാർ അറിയിച്ചു.കേരളത്തിൽ ഉള്ളവർക്ക് അരിവാങ്ങാൻ ശേഷിയുണ്ടെന്നും സബ്സിഡി അനുവദിക്കില്ലെന്നുമായിരുന്നു കേന്ദ്ര നിലപാട്.