ചൂരൽമലയിൽ നിർമിക്കുന്നത് ഗ്യാരണ്ടിയുള്ള വീടുകൾ .തെറ്റായ പ്രചാരണം മലയാളികളെ അപമാനിക്കാൻ

ചൂരൽമലയിൽ നിർമിക്കുന്നത് ഗ്യാരണ്ടിയുള്ള വീടുകൾ .തെറ്റായ പ്രചാരണം മലയാളികളെ അപമാനിക്കാൻ

കോട്ടയം: ചൂരല്‍മല മോഡല്‍ ടൗണ്‍ഷിപ്പിലെ വീട് നിര്‍മാണത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തള്ളി റവന്യൂ മന്ത്രി കെ. രാജന്‍. വീട് നിര്‍മാണത്തിന് ഉപയോഗിക്കുന്ന എല്ലാ വസ്തുക്കള്‍ക്കും ഗുണനിലവാരമുണ്ട്. ആറ് പില്ലറുള്ള, പത്തടി താഴ്ചയില്‍ കുഴിച്ച് എവിടെയാണോ ഉറപ്പുകിട്ടുന്നത് അവിടെനിന്ന് ഒന്‍പതു പില്ലറുകളിലേക്ക് കയറ്റി 45 സെ.മിയില്‍ ബെല്‍റ്റ് വാര്‍ത്താണ് വീട് നിര്‍മിച്ചിരിക്കുന്നത്. വേണമെങ്കില്‍ രണ്ടാംനില നിര്‍മിക്കാനുള്ള സൗകര്യമുണ്ട്. വീടിനും വീട്ടുപകരണങ്ങള്‍ക്കും ഗ്യാരണ്ടിയുണ്ടെന്നും മന്ത്രി രാജന്‍ കോട്ടയത്ത് മാധ്യമങ്ങളോടു പറഞ്ഞു.