ഇമ്ബിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്കുള്ള അപേക്ഷ 20 വരെ സ്വീകരിക്കും.

ഇമ്ബിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്കുള്ള അപേക്ഷ 20 വരെ സ്വീകരിക്കും.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിധവകൾക്കും ഉപേക്ഷിക്കപ്പെട്ട വനിതകൾക്കുമായി വീട് നവീകരണത്തിന് ധനസഹായം പ്രഖ്യാപിച്ചു. ജനൽ, വാതിൽ, മേൽക്കൂര, ഫ്ലോറിംഗ്, പ്ലംബിംഗ്, വയറിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത വീടുകൾക്ക് 50,000 രൂപ വരെ ധനസഹായം ലഭിക്കും. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല.

അപേക്ഷാ ഫോറവും 2025–26 സാമ്പത്തിക വർഷത്തെ ഭൂമികരം രസീതും, റേഷൻ കാർഡും, വീടിന്റെ വിസ്തീർണം 1200 സ്‌ക്വയർ ഫീറ്റിൽ താഴെയാണെന്ന് Village Officer/Asst. Engineer/അധികൃതരുടെ സർട്ടിഫിക്കറ്റും സമർപ്പിക്കണം. അപേക്ഷ www.minoritywelfare.kerala.gov.in ല്‍ ലഭ്യമാകും.

നേരിട്ട് കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിലോ, കുയിലിമല, പൈനാവ്, ഇടുക്കിയിലെ സിവിൽ സ്റ്റേഷനിലെ ജില്ലാ സെക്ഷനിലോ, അല്ലെങ്കിൽ തപാൽ മുഖേനയോ സമർപ്പിക്കാം.