ചരിത്രത്തിലെ ആറാമത്തെ ശക്തിയേറിയ ഭൂചലനം.സുനാമി ഭീഷണി
റഷ്യയിലെ കിഴക്കന്‍ പ്രദേശങ്ങളിലുണ്ടായ ശക്തമായ ഭൂകമ്ബത്തില്‍ നടുങ്ങി ലോകം. റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തി.

പസഫിക് മഹാസമുദ്രത്തിലെ കാംചത്ക ദ്വീപിൽ 8.8 തീവ്രതയുള്ള ഭൂകമ്പം ചരിത്രത്തിലെ ആറാമത്തെ വലിയ ഭൂചലനമായി യു.എസ്. ജിയോളജിക്കല്‍ സര്‍വേ പ്രഖ്യാപിച്ചു. റഷ്യയും ജപ്പാനും ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങള്‍ സുനാമി തിരകൾ രൂപപ്പെട്ടു.
ചൈനയുടെ കിഴക്കന്‍ തീരം, യു.എസ്, പെറു, ഹവായ്, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും സുനാമി സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ലക്ഷക്കണക്കിന് ആളുകളെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഒഴിപ്പിച്ചു. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.