അഞ്ചു വയസുകാരി കാറിനുള്ളില്‍ മരിച്ച നിലയില്‍
അതിഥി തൊഴിലാളികളുടെ മകള്‍ കല്‍പ്പന കുലുവാണ് മരിച്ചത്.

അസാം സ്വദേശികളായ മാതാപിതാക്കൾ കുഞ്ഞിനെ കാറിനുള്ളിൽ ഇരുത്തിയ ശേഷം രാവിലെ കൃഷിയിടത്തിലെ ജോലിക്ക് പോയിരുന്നു. ഉച്ചയ്ക്ക് ജോലിക്കുശേഷം തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ബോധരഹിതമായ നിലയിൽ കാറിനുള്ളിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം ശക്തമായ പനി ഉണ്ടായതിനാൽ മാതാപിതാക്കൾ കുട്ടിക്ക് മരുന്ന് വാങ്ങി നൽകിയിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. രാജാക്കാട് പൊലീസ് സംഭവം സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്