നിർധന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി “അറിവ് നേടാൻ ആശ്രയമാകാം” പദ്ധതി

നിർധന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി “അറിവ് നേടാൻ ആശ്രയമാകാം” പദ്ധതി

മുരിക്കാട്ടുകുടി: ഹൈറേഞ്ച് മേഖലയിലെ 50 സ്കൂളുകളിലെ നിർധന വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങളും പുസ്തകങ്ങളും വിതരണം ചെയ്യുന്ന “അറിവ് നേടാൻ ആശ്രയമാകാം” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂൺ 1) രാവിലെ 10 മണിക്ക് മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.

Slide 1
Slide 2
Slide 3
Slide 4

ഫ്രണ്ട്സ് ഓഫ് കേരള – ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 വർഷങ്ങളായി നടപ്പാക്കി വരുന്ന പദ്ധതിയിലൂടെ നിരവധി വിദ്യാർത്ഥികൾക്ക് പഠന സഹായങ്ങൾ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷവും ബുക്കുകൾ, ബാഗുകൾ, പഠനോപകരണങ്ങൾ തുടങ്ങിയവ അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് ഉദ്ഘാടനം നിർവഹിക്കും. വിവിധ ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.

വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4