പച്ച അണിയാൻ ഒരുങ്ങി ശാന്തിഗ്രാം സ്കൂൾ മൈതാനം
ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാം സ്റ്റേഡിയത്തിൽ ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷന്റെയും മെസ്സഞ്ചർ സിറ്റി ഫുട്ബോൾ ക്ലബ്ബിന്റെയും നേതൃത്വത്തിൽ പൊതുജന സഹകരണത്തോടെ ബഫല്ലോ ഗ്രാസ് നട്ടുപിടിപ്പിക്കുന്ന പദ്ധതി ജൂൺ 5-ന് ആരംഭിക്കും.
വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി എലിപ്പുലിക്കാട്ടിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എ. രജനി പുല്ല് നടീൽ പരിപാടി ഉദ്ഘാടനം നിർവഹിക്കും.
വാർഡ് മെമ്പർ റോസമ്മ മാത്യു, പരിസ്ഥിതി പ്രവർത്തകനും ഗാന്ധിജി സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റുമായ സജിദാസ് മോഹൻ, ഗാന്ധിജി സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് ഉഷ ടീച്ചർ, ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷൻ, മെസ്സഞ്ചർ സിറ്റി ഫുട്ബോൾ ക്ലബ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും.
സ്റ്റേഡിയം കൂടുതൽ മനോഹരവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഫല്ലോ ഗ്രാസ് നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.


