അരുൺ സെബാസ്റ്റ്യന്റെ നോവൽ ‘ജൽ ജംഗൽ ജമീൻ’ ശനിയാഴ്ച പ്രകാശനം ചെയ്യും

അരുൺ സെബാസ്റ്റ്യന്റെ നോവൽ ‘ജൽ ജംഗൽ ജമീൻ’ ശനിയാഴ്ച പ്രകാശനം ചെയ്യും

കട്ടപ്പന: അരുൺ സെബാസ്റ്റ്യൻ രചിച്ച ജൽ ജംഗൽ ജമീൻ എന്ന നോവൽ ശനിയാഴ്ച രാവിലെ 10.30ന് കട്ടപ്പന സി.എസ്.ഐ. ഗാർഡനിലെ വൈ.എം.സി.എ. ഹാളിൽ പ്രകാശനം ചെയ്യും. ദർശനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സാംസ്‌കാരിക കൂട്ടായ്മയിലാണ് പ്രകാശനച്ചടങ്ങ്. നാടക് സംസ്ഥാന സെക്രട്ടറിയും അഭിനേത്രിയും പ്രഭാഷകയുമായ ജെ. ശൈലജ പ്രകാശനകർമം നിർവഹിക്കും. നോവലിസ്റ്റ് പുഷ്പമ്മ ആദ്യപ്രതി ഏറ്റുവാങ്ങും.

ജോസ് കോനാട്ട് പുസ്തകപരിചയം നടത്തും.

Slide 1
Slide 2
Slide 3
Slide 4

ഖനി മാഫിയയും നക്‌സലൈറ്റുകളും അവരെ നേരിടാൻ പൊലീസ് നിയോഗിച്ച ഏറ്റുമുട്ടൽ സംഘവും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ ജീവിതം പ്രതിസന്ധിയിലാകുന്ന ബസ്തർ മേഖലയിലെ സാധാരണക്കാരുടെ ജീവിതമാണ് നോവലിന്റെ പ്രമേയം. മേഖലയിലെ മനുഷ്യരുടെ ജീവിതസാഹചര്യങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന നോവലിന്റെ പ്രസാധകർ മാതൃഭൂമി ബുക്‌സാണ്.