ഇരട്ടയാർ പഞ്ചായത്തിൽ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു

അതിഥി തൊഴിലാളികളുടെ കോൺട്രാക്ടർമാരുടെയും വാർഡ് മെമ്പർമാരുടെയും അടിയന്തര യോഗം നാളെ

ഇരട്ടയാർ പഞ്ചായത്തിൽ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു

ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് 13-ാം വാർഡായ നാലുമുക്കിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ്, പഞ്ചായത്ത് ഭരണസമിതി എന്നിവയുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചു ചേർത്തു.

യോഗം നാളെ (12/05/2026 ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടക്കും. പഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാരും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി അതിഥി തൊഴിലാളികളുടെ കോൺട്രാക്ടർമാരുടെയും (ഉടമകളുടെയും) പ്രത്യേക യോഗവും ഇതേ ദിവസം രാവിലെ 10 മണിക്ക് പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിക്കും.