സത്യസന്ധതയുടെ മാതൃകയായി ടോമി; പണവും രേഖകളും സുരക്ഷിതമായി ഉടമയ്ക്ക് കൈമാറി

സത്യസന്ധതയുടെ മാതൃകയായി ടോമി; പണവും രേഖകളും സുരക്ഷിതമായി ഉടമയ്ക്ക് കൈമാറി

ഇരുപതേക്കർ: വഴിയിൽ വീണുകിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ ടോമി കിഴക്കേനത്ത്.

കഴിഞ്ഞ ദിവസമാണ് നഗരസഭ 16-ാം നമ്പർ സ്റ്റാൻഡിലെ ഇരുപതേക്കർ ഓട്ടോ ഡ്രൈവറായ ടോമിക്ക് വഴിയിൽനിന്ന് പേഴ്സ് ലഭിച്ചത്. ഉടൻതന്നെ ഉടമയെ കണ്ടെത്തി പേഴ്സും അതിലുണ്ടായിരുന്ന പണവും രേഖകളും പൂർണമായി തിരികെ ഏൽപ്പിക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

ടോമിയുടെ സത്യസന്ധവും മാതൃകാപരവുമായ പ്രവർത്തനത്തെ തുടർന്ന് ഇരുപതേക്കറിലെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.

ചടങ്ങിൽ വിവിധ യൂണിയൻ നേതാക്കളായ ഷാജി പാണ്ടിക്കുന്നേൽ, റോയ് ജോൺ, ബിബിൻ, അജേഷ് ഒറ്റപ്ലാക്കൽ, ആൽബിൻ ജോൺ, സാജു വള്ളക്കടവ് എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4