പൂർവ അധ്യാപക-വിദ്യാർത്ഥി സ്മാരക പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും സംഘടിപ്പിച്ചു
കാഞ്ചിയാർ: സെൻമേരിസ് യു.പി സ്കൂൾ കാഞ്ചിയാർ ൽ പൂർവ അധ്യാപക-വിദ്യാർത്ഥി സ്മാരക പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും നടന്നു. സ്കൂളിന്റെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് പൂർവ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് പ്രവേശന കവാടം നിർമ്മിച്ചത്. സ്കൂൾ മാനേജർ ഫാ. മാർട്ടിൻ വെള്ളിയാംകുളം ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ തോമസ് ജോർജ് അങ്ങേവീട്ടിൽ, തോമസ്, ജോസഫ് മാത്യു, സണ്ണി എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന പ്രവേശനോത്സവം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയ്മോൻ അഴകൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫാ. മാർട്ടിൻ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സണ്ണി മൂഴയിൽ നവാഗതരായ കുട്ടികളെ സ്വീകരിച്ചു.
യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ബോബൻ പതിപ്പള്ളി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ആലീസ് സെൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിൽവിയ സി.എം.സി, ജോസ്മി ജോസ് എന്നിവർ സംസാരിച്ചു.


