സ്ഥലംമാറ്റങ്ങൾക്കെതിരെ ജോയിന്റ് കൗൺസിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി

സ്ഥലംമാറ്റങ്ങൾക്കെതിരെ ജോയിന്റ് കൗൺസിൽ  പ്രതിഷേധ മാർച്ചും ധർണയും നടത്തി

ഭരണമാറ്റത്തിന്റെ പേരിൽ ജില്ലയിൽ സർക്കാർ ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥലംമാറ്റുന്ന നടപടികൾക്കെതിരെ ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിന്റെ നിലവിലെ ഉത്തരവുകൾ നിലനിൽക്കുമ്പോഴും, ഭരണമാറ്റത്തിന്റെ പേരിൽ മാനദണ്ഡങ്ങൾക്കു വിരുദ്ധമായി ജീവനക്കാരെ സ്ഥലംമാറ്റുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിന്ദുരാജൻ മുന്നറിയിപ്പ് നൽകി.

Slide 1
Slide 2
Slide 3
Slide 4

കളക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.കെ. ജിൻസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി ഡി. ബിനിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.കെ.എം ബഷീർ, കെ.എസ് രാഗേഷ്, കെ.വി സാജൻ എന്നിവർ സംസാരിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് വി.എം. ഷൗക്കത്തലി, എസ്. സുകുമാരൻ, എം.എസ്. ശ്രീകുമാർ, എ.കെ. സുഭാഷ്, കെ.ആർ. ലോമിമോൾ, ഡി.കെ. സജിമോൻ, ടി.എച്ച്. ഫൈസൽ, എൻ.കെ. രാജിമോൾ, സി.ജി. അജീഷ് എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എൻ.കെ. സജൻ നന്ദിയും രേഖപ്പെടുത്തി.

Slide 1
Slide 2
Slide 3
Slide 4