തട്ടേക്കണ്ണിക്ക് സമീപം ബസ് അപകടം; യാത്രക്കാർക്ക് പരിക്ക്
കട്ടപ്പന : തട്ടേക്കണ്ണിക്ക് സമീപം സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എറണാകുളത്തുനിന്നും കട്ടപ്പനയിലേക്ക് വരികയായിരുന്ന കോച്ചിൻ ബസാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് ഉച്ചയോടെ എറണാകുളത്തു നിന്നും കട്ടപ്പനക്ക് വന്ന കൊച്ചിൻ ബസ് നേര്യമംഗലം തട്ടേക്കണ്ണിയ്ക്ക് സമീപം ലോറിയുമായി കൂട്ടി ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു . നിയന്ത്രണം നഷ്ടപ്പെട്ട ലോറി ബസിൽ വന്നിടിച്ചു ബസിന്റെ നിയന്ത്രണം നഷ്ടപെടുകയായിരുന്നു.




