പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന്
ഫല പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം 3 മണിക്ക്
സംസ്ഥാനത്തെ പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആർ.ഡി പ്രസ് ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഈ വർഷം ഏകദേശം നാല് ലക്ഷത്തി അൻപതിനായിരത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് വിവിധ സർക്കാർ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം പരിശോധിക്കാനാകും.
കേരള റിസൾട്സ്, ഡി.എച്ച്.എസ്.ഇ കേരള പോർട്ടൽ, ഡി.എച്ച്.എസ്.ഇ ഔദ്യോഗിക വെബ്‌സൈറ്റ്, കൈറ്റ് റിസൾട്സ് എന്നീ വെബ്‌സൈറ്റുകളിലൂടെയും പി.ആർ.ഡി ലൈവ്, സഫലം, ഐഎക്സാംസ് കേരള, ഡിജിലോക്കർ എന്നീ മൊബൈൽ ആപ്പുകളിലൂടെയും ഫലം ലഭ്യമാകും.
ഫലം പരിശോധിക്കേണ്ട വിധം:
1️⃣ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഏതെങ്കിലും ഒന്ന് സന്ദർശിക്കുക.
2️⃣ “Kerala Plus Two Result 2026” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3️⃣ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.
4️⃣ ‘Submit’ അമർത്തിയാൽ മാർക്ക് ലിസ്റ്റ് സ്ക്രീനിൽ ലഭ്യമാകും.
5️⃣ ഭാവി ആവശ്യങ്ങൾക്കായി ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.




