ഈരാറ്റുപേട്ടയെ മോശമായി ചിത്രീകരിക്കുന്നവർക്ക് ടീം റെസ്ക്യൂ ഫോഴ്സിന്റെ മറുപടി
ഈരാറ്റുപേട്ട: സമൂഹമാധ്യമങ്ങളിലൂടെ ചെറിയ സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് നന്മയുടെ വശങ്ങളെ അവഗണിച്ച് ഈരാറ്റുപേട്ടയെ മോശമായി ചിത്രീകരിക്കുന്ന പ്രവണതയ്‌ക്കെതിരെ ടീം റെസ്ക്യൂ ഫോഴ്സ് രംഗത്ത്. പ്രദേശത്തിന്റെ യഥാർത്ഥ മുഖവും സാമൂഹിക ഐക്യവും ഉയർത്തിക്കാട്ടുന്നതിനാണ് സംഘടനയുടെ പ്രതികരണം.
ടീം റെസ്ക്യൂ ഫോഴ്സ് മുഖ്യ രക്ഷാധികാരി പി.എം. അബ്ദുൽ ഖാദർ, രക്ഷാധികാരി ഡിജു സെബാസ്റ്റ്യൻ, പ്രസിഡന്റ് വി.എം. നൗഷാദ്, വൈസ് പ്രസിഡന്റ് ജോർജുകുട്ടി, എക്സിക്യൂട്ടീവ് അംഗം മുജീബ് എന്നിവർ പങ്കെടുത്തു.
സമൂഹത്തിന്റെ നല്ല വശങ്ങളും സേവന പ്രവർത്തനങ്ങളും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും, തെറ്റായ പ്രചാരണങ്ങൾക്കെതിരെ ഒരുമിച്ച് നിൽക്കണമെന്നും നേതാക്കൾ വ്യക്തമാക്കി.
https://www.facebook.com/share/v/16jY1yFpnf/




