പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം; 18കാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്

വിവാഹത്തെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചതായി കണ്ടെത്തൽ; രാജാക്കാട് സ്വദേശി അറസ്റ്റിൽ

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം; 18കാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്

ഇടുക്കി: പാമ്പള അണക്കെട്ടിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ക്രൂര കൊലപാതകത്തിനിരയായ 18കാരിയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനിയായ നിത്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇടുക്കി രാജാക്കാട് സ്വദേശി നിഷാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ 14നാണ് പാമ്പള അണക്കെട്ടിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി കടന്നുപോയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹത്തിന് ഏകദേശം നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. സ്ത്രീയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞതോടെ സമീപപ്രദേശങ്ങളിലെയും ജില്ലകളിലെയും കാണാതായവരെ സംബന്ധിച്ച പരാതികൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

Slide 1
Slide 2
Slide 3
Slide 4

തിങ്കളാഴ്ച മുതൽ നിത്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം നിത്യയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കളും തിരിച്ചറിഞ്ഞു.

തുടർന്നുള്ള അന്വേഷണത്തിലാണ് നിഷാന്തിനെ കസ്റ്റഡിയിലെടുത്തത്. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും വിവാഹത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. ഒക്ടോബർ 11നാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്

Slide 1
Slide 2
Slide 3
Slide 4