ഇടുക്കി റവന്യൂ ജില്ലാ കായിക മേള : സ്കൂൾ തലത്തിൽ എൻ.ആർ. സിറ്റി എസ്.എൻ.വി.എച്ച്.എസ്.

ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും ,കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി

ഇടുക്കി റവന്യൂ ജില്ലാ കായിക മേള : സ്കൂൾ തലത്തിൽ എൻ.ആർ. സിറ്റി എസ്.എൻ.വി.എച്ച്.എസ്.

ഇടുക്കി: 23-ാമത് ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സ്കൂൾ തലത്തിൽ എൻ.ആർ. സിറ്റി എസ്.എൻ.വി. ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. 141 പോയിന്റ് നേടിയാണ് എൻ.ആർ. സിറ്റി സ്കൂൾ കിരീടം സ്വന്തമാക്കിയത്. 74 പോയിന്റുമായി ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും 48 പോയിന്റുമായി കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും നേടി. 44 പോയിന്റുമായി പെരുവന്താനം സെന്റ് ജോസഫ് എച്ച്.എസ്.എസ്. നാലാം സ്ഥാനത്തെത്തി.

എൻ.ആർ. സിറ്റി സ്കൂൾ 19 സ്വർണവും 13 വെള്ളിയും എട്ട് വെങ്കലവും നേടി. ഇരട്ടയാർ സ്കൂൾ 10 സ്വർണവും ആറ് വെള്ളിയും ആറ് വെങ്കലവും സ്വന്തമാക്കി. കരിമണ്ണൂർ സ്കൂളിന് മൂന്ന് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമാണ് ലഭിച്ചത്.

Slide 1
Slide 2
Slide 3
Slide 4

ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയെ തുടർന്ന് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് അവസരം നൽകിയതിനാൽ കായികമേള ഒരു ദിവസം കൂടി നീണ്ടു. ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം തുടരുന്നതിനാൽ വിജയികളെ പ്രഖ്യാപിച്ചിട്ടില്ല.

ഉപജില്ലാ വിഭാഗത്തിൽ 279 പോയിന്റുമായി അടിമാലിയാണ് മുന്നിൽ. 30 സ്വർണവും 26 വെള്ളിയും 20 വെങ്കലവും നേടിയാണ് അടിമാലിയുടെ മുന്നേറ്റം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കട്ടപ്പന ഉപജില്ല 276 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. കട്ടപ്പനയ്ക്ക് 32 സ്വർണവും 22 വെള്ളിയും 19 വെങ്കലവുമാണ് ലഭിച്ചത്.

110 പോയിന്റുമായി തൊടുപുഴ ഉപജില്ല മൂന്നാം സ്ഥാനത്താണ്. എട്ട് സ്വർണവും 17 വെള്ളിയും 14 വെങ്കലവുമാണ് തൊടുപുഴയുടെ നേട്ടം. പീരുമേട് 84, നെടുങ്കണ്ടം 66, അറക്കുളം 41, മൂന്നാർ ഒമ്പത് എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയിന്റ് നില.

Slide 1
Slide 2
Slide 3
Slide 4

ആറ് ഇനങ്ങളിലെ മത്സരങ്ങൾ കൂടി പൂർത്തിയാകുന്നതോടെ ഉപജില്ലാ തലത്തിലെ അന്തിമ വിജയികളെ പ്രഖ്യാപിക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ അഡ്വ. സേനാപതി വേണു എം.എൽ.എ. വിതരണം ചെയ്യും. നേരത്തേ പ്രഖ്യാപിച്ച വിജയികൾക്കുള്ള സമ്മാനദാനം നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4