കെസിവൈഎം ഇടുക്കി രൂപതാ പ്രവർത്തനവർഷ ഉദ്ഘാടനം നടത്തി

കെസിവൈഎം ഇടുക്കി രൂപതാ പ്രവർത്തനവർഷ ഉദ്ഘാടനം നടത്തി

ഇടുക്കി: കെസിവൈഎം ഇടുക്കി രൂപതാ സമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമപദ്ധതി പ്രകാശനവും എഴുകുംവയല്‍ നിത്യസഹായമാതാ പള്ളിയില്‍ നടന്നു. വികാരി ഫാ. സിജോ ചുനയംമാക്കല്‍ ഉദ്ഘാടനം നിർവഹിച്ചു. കെസിവൈഎം ഇടുക്കി രൂപതാ പ്രസിഡന്റ് അമല്‍ ജിജു ജോസഫ് അധ്യക്ഷത വഹിച്ചു.

രൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട് ആമുഖപ്രഭാഷണം നടത്തി. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ കോ-ഓർഡിനേറ്റർ ഫാ. തോമസ് പഞ്ഞിക്കുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തി.

കെസിവൈഎം രൂപത ജനറല്‍ സെക്രട്ടറി ബിജോ ബൈജു, എഴുകുംവയല്‍ പള്ളി അസിസ്റ്റന്റ് വികാരി ഫാ. അമല്‍ ഞാവള്ളിക്കുന്നേല്‍, കെസിവൈഎം രൂപതാ അനിമേറ്റർ സിസ്റ്റർ ലിൻഡ എസ്‌എബിഎസ്, ജയ് മാതാ ഭവൻ ഡയറക്ടർ സിസ്റ്റർ ആൻ മേരി എസ്‌എച്ച്‌ എന്നിവർ പ്രസംഗിച്ചു.

സിസ്റ്റർ ആൻ ഗ്രേസ് എസ്‌എച്ച്‌, റോഷ്ബിൻ റോയ്, ജോഷ്ന, ഷൈബി ജോയ്, അജിൻ ജിൻസണ്‍, കെവിൻ ജോഷി, എയ്ഞ്ചല ജിജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിനോടനുബന്ധിച്ച് എഴുകുംവയല്‍ യൂണിറ്റിലെ യുവജനങ്ങളുടെ കലാപരിപാടികളും അരങ്ങേറി.