മിൽമ പാലിനും തൈരിനും ഇന്ന് മുതൽ വില വർധന

മിൽമ പാലിനും തൈരിനും ഇന്ന് മുതൽ വില വർധന

സംസ്ഥാനത്ത് പാലിനും തൈരിനും ഇന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. പാലിന് ലീറ്ററിന് 4 രൂപയും തൈരിന് കിലോയ്ക്ക് 10 രൂപയുമാണ് വർധിപ്പിച്ചത്. മറ്റ് പാൽ ഉൽപ്പന്നങ്ങൾക്കും വരും ദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാനാണ് സാധ്യത.

Slide 1
Slide 2
Slide 3
Slide 4

ക്ഷീരകർഷകരുടെ ഉൽപ്പാദനച്ചെലവ് വർധിച്ചതും കടുത്ത വേനൽ മൂലം പാൽ ഉൽപ്പാദനം കുറഞ്ഞതുമാണ് വില വർധനയ്ക്ക് കാരണമായി മിൽമ വിശദീകരിക്കുന്നത്. വർധിപ്പിച്ച തുകയിൽ 83.75 ശതമാനം, അഥവാ ലീറ്ററിന് 3.35 രൂപ നേരിട്ട് കർഷകർക്ക് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ വർധന മതിയാകില്ലെന്ന നിലപാടിലാണ് ക്ഷീരകർഷകർ.

Slide 1
Slide 2
Slide 3
Slide 4

പാൽ കവറുകളിൽ നിലവിൽ പഴയ വില തന്നെയായിരിക്കും രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്ത കവറുകൾ എത്താൻ ഏകദേശം ഒരു മാസം വരെ സമയമെടുക്കുമെന്നും മിൽമ അറിയിച്ചു.

പുതുക്കിയ പാൽവില

  • ഡബിൾ ടോൺഡ് മിൽക് (500 മില്ലി – മിൽമ സ്മാർട്ട്)
  • മഞ്ഞ കവർ – ₹27 (നിലവിൽ ₹25)
  • ഹോമോജനൈസ്ഡ് ടോൺഡ് മിൽക് (525 മില്ലി)
  • നീല കവർ – ₹30 (നിലവിൽ ₹28)
  • മിൽമ പ്രൈഡ് (500 മില്ലി – ഹോമോജനൈസ്ഡ്)
  • ഓറഞ്ച് കവർ – ₹30 (നിലവിൽ ₹28)
  • മിൽമ റിച്ച് സ്റ്റാൻഡേഡൈസ്ഡ് മിൽക് (500 മില്ലി – ഹോമോജനൈസ്ഡ്)
  • പച്ച കവർ – ₹32 (നിലവിൽ ₹29)
  • കൗ മിൽക് (ഒരു ലീറ്റർ ബോട്ടിൽ)
  • ₹75 (നിലവിൽ ₹70)

തൈരിന്റെ പുതുക്കിയ വില

Slide 1
Slide 2
Slide 3
Slide 4
  • ക്ലാസിക് തൈര് (525 ഗ്രാം)
  • ₹40 (നിലവിൽ ₹35)
  • എലൈറ്റ് തൈര് (500 ഗ്രാം)
  • ₹45 (നിലവിൽ ₹40)
Slide 1
Slide 2
Slide 3
Slide 4