നയാര എനർജി ഇന്ധനവില കൂട്ടി; പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും വർധിപ്പിച്ചു
കൊച്ചി: സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്.
ഇതോടെ കൊച്ചിയിൽ നയാര പമ്പുകളിലെ പെട്രോൾ വില ലിറ്ററിന് ₹118.91 രൂപയും ഡീസൽ വില ₹105.44 രൂപയുമായി.ജില്ലാ അടിസ്ഥാനത്തിൽ പെട്രോൾ വിലയിൽ ഇതിലും മാറ്റം ഉണ്ടാകാം
അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണവിലയിലുണ്ടായ വ്യതിയാനമാണ് വില വർധനയ്ക്ക് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം പൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിൽ നിലവിൽ വിലമാറ്റമില്ല.


