ചികിത്സാസഹായം കൈമാറി

ചികിത്സാസഹായം കൈമാറി

ഇരട്ടയാർ: ഇരട്ടയാർ സ്വദേശികളായ കൊച്ചുമോൻ–സൗമ്യ ദമ്പതികളുടെ കുഞ്ഞിന്റെ ചികിത്സയ്ക്കായി മലയാളി ചിരി ക്ലബ് സോഷ്യൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ സമാഹരിച്ച സഹായം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് സുനിൽകുമാറിന് കൈമാറി.

ഫൗണ്ടേഷൻ ചെയർമാൻ മനോജ് വർക്കി കുളക്കാട്ടുവേലിൽ, പ്രസിഡൻ്റ് സണ്ണി സ്റ്റോറിൽ, പ്രിൻസ് ജോസഫ് മൂലേച്ചാലിൽ, മനോജ് പി.ജി, ബിവിൻ വിശ്വനാഥൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.