ജില്ലാ തല സിവില്‍ സർവീസ് കായികമേള 13,14 തീയതികളില്‍

ഇടുക്കി : ജില്ലാ തല സിവില്‍ സർവീസ് കായികമേള 13,14 തീയതികളില്‍ അറക്കുളം നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയം, ജി.എച്ച്.എസ്.എസ് കല്ലാർ മുണ്ടിയെരുമ, തൊടുപുഴ ന്യൂമാൻ കോളേജ്, വണ്ടമറ്റം അക്വാട്ടിക് സെന്റർ, ഫോർകോർട്ട് ഷട്ടില്‍ ഇൻഡോർ സ്റ്റേഡിയം തൊടുപുഴ, എച്ച്.ആർ.സി മൂലമറ്റം, എന്നിവിടങ്ങളില്‍ നടക്കും.
13ന് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ അത്ലറ്റിക്സ്, ഫുട്‌ബോള്‍, കബഡി, ഖോഖോ, ഹോക്കി, യോഗ, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ക്രിക്കറ്റ് എന്നിവയും 14ന് തൊടുപുഴ ന്യൂമാൻ കോളേജില്‍ ചെസ്സ്, പവർലി്ഫ്റ്രിംഗ്, വെയ്റ്ര് ലി്ഫ്റ്രിംഗ്, ബെസ്റ്റ് ഫിസിക്, ലോണ്‍ ടെന്നീസ്, ഗുസ്തി, കാരംസ്, ഷട്ടില്‍ ബാഡ്മിന്റണ്‍, നീന്തല്‍, ടേബിള്‍ടെന്നീസ്, എന്നീ ഇനങ്ങളിലാണ് കായിക മേള സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സർക്കാർ ജീവനക്കാർ ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തിയ എലിജിബിറ്റി ഫോം തയാറാക്കി 7ന് വൈകിട്ട് 5 ന് മുമ്ബ് സെക്രട്ടറി, ഇടുക്കി ജില്ലാ സ്‌പോർട്സ് കൗണ്‍സില്‍ പൈനാവ്- 685603 എന്ന തപാല്‍ വിലാസത്തിലോ നേരിട്ടോ ലഭ്യമാക്കണം.
മത്സരാർത്ഥികള്‍ 200 രൂപ രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കണം.13ന് പങ്കെടുക്കുന്ന മുഴുവൻ ജീവനക്കാരും നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ രജിസ്‌ട്രേഷനായി രാവിലെ 8.30നും 14ന് പങ്കെടുക്കുന്ന ജീവനക്കാർ അന്നേ ദിവസം രാവിലെ 8.30ന് തൊടുപുഴ ന്യൂമാൻ കോളേജിലും റിപ്പോർട്ട് ചെയ്യണം. വിവരങ്ങള്‍ക്ക്: 9895112027, 9747093334, 04862- 232499.