അടിമാലി താലൂക്ക് ആശുപത്രിക്ക് പുതിയ ആംബുലൻസ് ഇന്ന് കൈമാറും
അടിമാലി: കേരള വിഷൻ്റെ നേതൃത്വത്തിൽ അടിമാലി താലൂക്ക് ആശുപത്രിക്ക് ഇന്ന് പുതിയ ആംബുലൻസ് കൈമാറും. എന്‍.എച്ച്‍. അന്‍വര്‍ ട്രസ്റ്റ്യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആംബുലൻസിന്റെ താക്കോൽ സമർപ്പണം നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്യും. എ. രാജ എം.എൽ.എ അധ്യക്ഷത വഹിക്കും.
ജില്ലാ മെഡിക്കൽ ഓഫീസർ കെ.എന്‍ സതീഷ് ആംബുലൻസ് ഏറ്റുവാങ്ങും. പ്രവീണ്‍ മോഹന്‍, അബൂബക്കര്‍ സിദ്ദിഖ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.






