ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം നേതൃ സംഗമം മാർച്ച് 1 ന്
കട്ടപ്പന: ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം നേതൃ സംഗമം 2026 മാർച്ച് 1 ന് ഉച്ചകഴിഞ്ഞ് 3.30 ന് കട്ടപ്പനയിൽ നടക്കും. സ്പൈസസ് ബോർഡ് ചെയർപേഴ്സനും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. സംഗീത വിശ്വനാഥൻ സംഗമം ഉദ്ഘാടനം ചെയ്യും.
നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ മുഖ്യ പ്രഭാഷണം നടത്തും.
സംസ്ഥാന സമിതി അംഗങ്ങളായ മനേഷ് കുടിക്കയത്ത്, പാർത്തേശൻ ശശികുമാർ എന്നിവർ ഉൾപ്പെടെ ജില്ലാ ഭാരവാഹികളായ ബിനീഷ് കെ.പി, സന്ദീപ് ഇ.യു, സന്തോഷ് തോപ്പിൽ, ജോബി വാഴാട്ട്, ബിനോജ് ടി.കെ എന്നിവർ പങ്കെടുക്കും.
നിയോജക മണ്ഡലം ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, മുനിസിപ്പൽ-പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ എന്നിവർ കട്ടപ്പനയിലെ ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ നടക്കുന്ന നേതൃ സംഗമത്തിൽ പങ്കെടുക്കണമെന്ന് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഭിലാഷ് കാലാച്ചിറ അറിയിച്ചു.






