മധ്യവയസ്കൻ പടുതാക്കുളത്തിൽ മരിച്ച നിലയിൽ

കൽത്തൊട്ടി: കൽത്തൊട്ടിയിൽ മധ്യവയസ്‌കനെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽത്തൊട്ടി പുത്തൻപുരയ്ക്കൽ ശിവശർമ സേന എന്ന കുശൻ (59) ആണ് മരിച്ചത്.
ഞായറാഴ്ച കൃഷിയിടത്തിലേക്ക് പോയ ഇദ്ദേഹത്തെ പിന്നീട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പടുതാക്കുളത്തിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം തിങ്കളാഴ്ച (2025 ഓഗസ്റ്റ് 4) ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ നടത്തും.