മൂന്നാറിൽ തെരുവ് നായ്ക്കളെ പിടികൂടി ജീവനോടെ കുഴിച്ചു മൂടിയെന്ന് ആരോപണം

ഇടുക്കി : മൂന്നാറില്‍ ഇരുന്നൂറിലധികം തെരുവ് നായ്ക്കളെ പിടികൂടിയ ശേഷം ജീവനോടെ കുഴിച്ചുമൂടിയതായി ഗുരുതരമായ ആരോപണം ഉയര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നാര്‍ പഞ്ചായത്തിനെതിരെ ഇടുക്കി ആനിമല്‍ റെസ്‌ക്യൂ ടീം പൊലീസില്‍ പരാതി നല്‍കി. സംഭവത്തിന്റെ സത്യാവസ്ഥ പരിശോധിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണപ്രേമികളും രംഗത്തെത്തിയിട്ടുണ്ട്.