ജില്ലാതല പട്ടയമേള ഇന്ന്; 2017 പട്ടയങ്ങൾ വിതരണം ചെയ്യും

ജില്ലാതല പട്ടയമേള ഇന്ന്; 2017 പട്ടയങ്ങൾ വിതരണം ചെയ്യും

ഇടുക്കി: ഇടുക്കി ജില്ലാതല പട്ടയമേള ഇന്ന് (ഫെബ്രുവരി 26) രാവിലെ 10.30ന് ചെറുതോണി പഞ്ചായത്ത് ടൗൺഹാളിൽ നടക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പട്ടയവിതരണം നിർവഹിക്കും.

ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം.എം. മണി, പി.ജെ. ജോസഫ്, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ എന്നിവരും ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരും രാഷ്ട്രീയ–സാംസ്‌കാരിക–സാമൂഹ്യ രംഗത്തെ നേതാക്കളും പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4

2017 പട്ടയങ്ങൾ കൂടി വിതരണം

Slide 1
Slide 2
Slide 3
Slide 4

ജില്ലയിൽ ഇന്ന് 2017 പട്ടയങ്ങൾ കൂടി വിതരണം ചെയ്യും. 2016 മുതൽ ഇതുവരെ ജില്ലയിൽ 13 പട്ടയമേളകൾ സംഘടിപ്പിച്ച് 43,613 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. കോടതി ഉത്തരവുകളാൽ തടസ്സപ്പെട്ടിരുന്ന 3000 അപേക്ഷകളിൽ പതിവ് ഉത്തരവുകൾ തയ്യാറായതായി അധികൃതർ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൂമിപതിവ് ഓഫീസുകൾ മുഖേന സമയബന്ധിതമായി പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

പട്ടയം മിഷൻ മുൻഗണന

“അർഹരായ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്” എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. സംസ്ഥാനതല പട്ടയം മിഷന്റെ ഭാഗമായി അർഹരായ കർഷകർക്ക് ഭൂമിയുടെ സ്ഥിരാവകാശം ഉറപ്പാക്കുന്നതിന് നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പട്ടയ അസംബ്ലികൾ ചേർന്ന് ഭൂരഹിതരെ കണ്ടെത്തി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. സങ്കീർണ്ണമായ ഭൂമിപ്രശ്നങ്ങൾ കൂടുതലുള്ള ഇടുക്കി ജില്ലയ്ക്ക് പ്രത്യേക മുൻഗണന നൽകി വിവിധ നടപടികൾ തുടരുകയാണ്.

ജില്ലയിലെ താലൂക്ക് ഓഫീസുകളും ഭൂമിപതിവ് സ്പെഷ്യൽ ഓഫീസുകളും തയ്യാറാക്കിയ ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരമുള്ള പട്ടയങ്ങളാണ് ഇന്നത്തെ മേളയിൽ വിതരണം ചെയ്യുന്നത്.