ഇടുക്കി ഡാമിൽ ജലനിരപ്പ് 70% കടന്നു; ബ്ലൂ അലർട്ട്

ഇടുക്കി : കേരളത്തിലെ ഏറ്റവും വലിയ ഡാമായ ഇടുക്കിയിലെ ജലനിരപ്പ് സമ്പരണശേഷിയുടെ 70.08 % ൽ എത്തി
ഏറ്റവും ഒടുവില് ലഭിച്ച കണക്ക് പ്രകാരം 2376.24 അടി വെള്ളമാണ് ഡാമിൽ ഉള്ളത്.കഴിഞ്ഞ വർഷത്തേക്കാൾ ഇപ്പൊൾ 10 അടി ജല നിരപ്പ് കൂടുതലാണ്.ജലനിരപ്പ് റൂൾ കർവ് ലെവലിന് മുകളിൽ എത്തിയതിനെ തുടർന്നാണ് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ജലാശയത്തിൻ്റെ വൃഷ്ടിപ്രദേശത്ത് മഴ കുറവാണെങ്കിലും നീരോക്ക് കൂടുതലാണ്.ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചു നിറുത്തുന്നതിന്നായി വൈദ്യുതി ഉല്പാദനവും കൂട്ടിയിട്ടുണ്ട്.