ചക്കുപള്ളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി ‘വികസന സെമിനാർ’ ഇന്ന്
ചക്കുപള്ളം: ചക്കുപള്ളം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ വികസന സെമിനാർ 2026 ഫെബ്രുവരി 26-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെൻസിമോൾ ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും.
വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വിവിധ വർക്കിംഗ് ഗ്രൂപ്പുകളിലും ഗ്രാമസഭകളിലും നിന്നു ലഭിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും അടിസ്ഥാനമാക്കി തയ്യാറാക്കിയ കരട് വാർഷിക പദ്ധതി വികസന സെമിനാറിൽ അവതരിപ്പിക്കും. ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്ന സെമിനാറിൽ പദ്ധതികളുടെ മുൻഗണനകളും നടപ്പാക്കൽ മാർഗ്ഗങ്ങളും ചർച്ച ചെയ്യും.
ജനങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിന്റെ വികസന കാഴ്ചപ്പാടുകൾ അന്തിമരൂപം നൽകുന്നതാണ് സെമിനാറിന്റെ ലക്ഷ്യം.






