പരിശീലനം സംഘടിപ്പിച്ചു

തൊടുപുഴ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് വ്യാപാരികളെ ബോധവാന്മാരാക്കുന്നതിനായി തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, ഭക്ഷ്യസുരക്ഷാവകുപ്പിന്റെ സഹകരണത്തോടെ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനവും വിതരണംവുമുമായി ബന്ധപ്പെട്ട അടിസ്ഥാന നിർദേശങ്ങൾ സംബന്ധിച്ച് വിശദീകരിക്കുന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി സി.കെ നവാസ്, ട്രഷറർ അനിൽ പീടികപറമ്പിൽ, വൈസ് പ്രസിഡന്റ്‌മാരായ ഷെരീഫ് സർഗം, കെ.പി ശിവദാസ്, സെക്രട്ടറി ലിജോൺസ് ഹിന്ദുസ്ഥാൻ, ഭക്ഷ്യസുരക്ഷാവകുപ്പ് സീനിയർ ക്ലർക്കായ ഹരീഷ് പി.എം, നൗഷാദ് വി.പി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ജാഫർ ക്ലാസ്സ് പരിശീലനം നയിച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ. രാഗേന്ദു സ്വാഗതവും, അസോസിയേഷൻ സെക്രട്ടറി ഷിയാസ് എം.പി നന്ദിയും പറഞ്ഞു.