ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവർ കുഴഞ്ഞു വീണു..നിയന്ത്രണം വിട്ട ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി.വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കോട്ടയം പാമ്പാടിയിൽ ഇന്നു രാവിലെ 11.30 - ഓടെയായിരുന്നു അപകടം

കോട്ടയം ∙ പാമ്പാടി പൊൻകുന്നം റോഡിൽ സ്വകാര്യ ബസിന്റെ ഡ്രൈവർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെ 11.30ഓടെയാണ് അപകടം നടന്നത്.
പൊൻകുന്നം ഭാഗത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ബസിന്റെ ഡ്രൈവറാണ് കുഴഞ്ഞുവീണത്. സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് കുറച്ച് ദൂരം മുന്നോട്ടുപോയ ബസ് നേരെ സമീപത്തെ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി. അപകടസമയത്ത് ഓട്ടോ സ്റ്റാൻഡിൽ വാഹനങ്ങളുണ്ടായിരുന്നെങ്കിലും വലിയ അപകടമാണ് ഒഴിവായത്.
നാട്ടുകാർ ചേർന്ന് ഡ്രൈവറെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.