അന്യസംസ്ഥാനങ്ങളിൽ നിന്നും മായം കലർന്ന വെളിച്ചെണ്ണ കേരളത്തിലേക്ക്.. കരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ്.

സൂക്ഷിച്ചോളൂ.. നമ്മൾ ഉയോഗിക്കുന്നത് യഥാർത്ഥ വെളിച്ചെണ്ണ ആവണമെന്നില്ല..

അന്യസംസ്ഥാനങ്ങളിൽ നിന്നും മായം കലർന്ന വെളിച്ചെണ്ണ കേരളത്തിലേക്ക്.. കരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ്.

ആലപ്പുഴ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചതായി സംശയിക്കുന്ന, മായം കലർന്ന വെളിച്ചെണ്ണയും ബ്ലെൻഡഡ് ഭക്ഷ്യ എണ്ണയും ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തു. ആലപ്പുഴ ഹരിപ്പാട് തുലാംപറമ്പ് പ്രദേശത്ത് പ്രവർത്തിക്കുന്ന ഹരിഗീതം കോക്കനട്ട് ഓയിൽ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് 6500 ലിറ്റർ എണ്ണ പിടികൂടിയത്.

അധികൃതരുടെ വിവരമനുസരിച്ച്, തെറ്റായ ലേബലിംഗും തെറ്റായ വിവരങ്ങൾ നൽകി വിൽപ്പനയ്ക്കായി കൊണ്ടുവന്നതുമാണ് കണ്ടെത്തിയത്. എണ്ണ കുപ്പികളിലാക്കി ചില്ലറ വ്യാപാര സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനുമുമ്പ്, പ്രത്യേക നിരീക്ഷണത്തിൽ നടത്തിയ റെയ്ഡിലാണ് പിടിച്ചെടുത്തത്.

Slide 1
Slide 2
Slide 3
Slide 4

സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി എൻഎബിഎൽ അംഗീകൃത ലാബിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു.പരിശോധനയ്ക്ക് നേതൃത്വം നൽകിയവർ:ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ വൈ.ജെ. സുബിമോൾഹരിപ്പാട് സർകിൾ ഫുഡ് സേഫ്റ്റി ഓഫീസർ എസ്. ഹേമാംബികആലപ്പുഴ സർകിൾ ഫുഡ് സേഫ്റ്റി ഓഫീസർ രാഹുൽ രാജ്,ചെങ്ങന്നൂർ സർകിൾ ഫുഡ് സേഫ്റ്റി ഓഫീസർ എസ്. ശരണ്യ

Slide 1
Slide 2
Slide 3
Slide 4

സംസ്ഥാനത്താകെ മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന വർദ്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി