കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് : കോട്ടയം സിഎംഎസ് കോളേജിൽ സംഘർഷം

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് : കോട്ടയം സിഎംഎസ് കോളേജിൽ സംഘർഷം

കോട്ടയം: കോട്ടയം സിഎംഎസ് കോളേജിൽ സംഘർഷം.യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കെ എസ് യു - എസ്എഫ്ഐ പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. തിരഞ്ഞെടുപ്പിൽ 37 വർഷത്തിന് ശേഷം കെ എസ് യു ഭൂരിപക്ഷം നേടി. യൂണിയൻ ഭരണം കെ എസ് യുവിന് ലഭിക്കുന്ന പശ്ചാത്തലത്തിൽ നടന്ന വാക്കുതർക്കമാണ് സംഘർഷാവസ്ഥയിലേക്ക് നയിച്ചത്.

Slide 1
Slide 2
Slide 3
Slide 4

ക്യാമ്പസിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് പോലീസ് ലാത്തി വീശി. എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ചും പ്രതിഷേധം ഉണ്ടായി.

Slide 1
Slide 2
Slide 3
Slide 4

തുടർന്ന് നേതാക്കൾ പോലീസ് വാഹനത്തിൽ നിന്ന് എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചിറക്കി. കോട്ടയത്തെ ഡിവൈഎഫ്ഐ, സിപിഎം നേതാക്കളും ക്യാമ്പസിനുള്ളിൽ പ്രവേശിച്ചു. കൗണ്ടിംഗ് ഹാളിനു മുന്നിൽ എസ്എഫ്ഐ നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.