ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി

കട്ടപ്പന: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺയുടെ നേതൃത്വത്തിൽ "നിത്യജീവിതത്തിൽ ആരോഗ്യപരിപാലനം" എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
മിസ്റ്റർ ഇടുക്കി 2024-25, ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് മിസ്റ്റർ കേരള 2025 (3-ാം സ്ഥാനം) വിജയിയായ ശ്രീ. ദേവൻ എസ്. വഴുവേലിൽ ക്ലാസ്സിന് നേതൃത്വം നൽകി.
യോഗത്തിൽ ക്ലബ് പ്രസിഡന്റ് ആർട്ടിഎൻ. പ്രദീപ് എസ്. മണി അധ്യക്ഷനായി. ആർട്ടിഎൻ. സുരേഷ് കുഴിക്കാട്ട് സ്വാഗതം ആശംസിച്ചു. ആർട്ടിഎൻ. കെ. എസ്. രാജീവ്, ആർട്ടിഎൻ. മനോജ് ആഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.