വി.എസ്. അച്യുതാനന്ദൻ്റെ ജീവിതരേഖ – ചരിത്രകാലക്രമത്തിൽ

1923 ഒക്ടോബർ 20 – ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ ജനനം.
മാതാപിതാക്കൾ: ശങ്കരൻ, അക്കമ്മ.
അനിഴം നക്ഷത്രം, തുലാമാസം.
4-ാം വയസ്സിൽ അമ്മ മരിച്ചും 11-ാം വയസ്സിൽ അച്ഛൻ മരിച്ചും പോയതോടെ അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്.
1930കൾ – ബാല്യവും തൊഴിലും
പഠനം ഏഴാം ക്ലാസിൽ നിർത്തി.
ജ്യേഷ്ഠൻ ഗംഗാധരൻറെ സഹായിയായി ജൗളിക്കടയിലും പിന്നീട് കയർ ഫാക്ടറിയിലും ജോലി.നാട്ടിൽ നിവർത്തന പ്രക്ഷോഭങ്ങൾ പുരോഗമിക്കുന്ന കാലഘട്ടം.
1938 – രാഷ്ട്രീയ പ്രവേശനം
സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി, പ്രക്ഷോഭങ്ങളിൽ പങ്കാളിത്തം.പ്രഭാഷണങ്ങളിൽ നിന്ന് പ്രചോദനം നേടി രാഷ്ട്രീയത്തിലേക്ക് കടന്നു.
1940 – കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർക്കൽ
സി.പി.ഐ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) അംഗമാകുന്നു.നേതാവായ പി. കൃഷ്ണപിള്ളയുടെ നിർദേശപ്രകാരം കുട്ടനാട്ടിലെ കർഷക തൊഴിലാളികളിലേയ്ക്ക് പോസ്റ്റുചെയ്തു.
പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തു
1946-1950 – ജയിലുവാസം
പുന്നപ്ര-വയലാർ സമരത്തെ തുടർന്ന് ഒളിവിൽ പോയി അറസ്റ്റ് ചെയ്യപ്പെട്ടു. ലോക്കപ്പിൽ ക്രൂര മർദ്ദനത്തിനിരയായി.
4 വർഷം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ.
1952 – പാർട്ടി നേതൃത്വത്തിലേക്ക് കടന്നുവരവ്
1952 – ആലപ്പുഴ ഡിവിഷൻ സെക്രട്ടറി.
1954 – പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം.
1956 – ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം.
1959 – ദേശീയ തലത്തിലേക്ക്
1959 – സി.പി.ഐ ദേശീയ കൗൺസിൽ അംഗം.
1964 – സി.പി.ഐ – സി.പി.എം വിഭജനം
പാർട്ടി വിഭജിക്കപ്പെടുന്നു.
വി.എസ്. സി.പി.എം രൂപീകരിക്കുന്ന ഏഴു കേരള നേതാക്കളിൽ ഒരാളായി മാറുന്നു.
സി.പി.എം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറി (1964–1970).
1980–1991 – സംസ്ഥാന സെക്രട്ടറി
1980–1991 – മൂന്ന് തവണ സി.പി.എം സംസ്ഥാന സെക്രട്ടറി.
1986–2009 – പൊളിറ്റ് ബ്യൂറോ അംഗം
23 വർഷം സി.പി.എം പൊളിറ്റ് ബ്യൂറോയിൽ സേവനം.
1965–2016 – നിയമസഭാ തിരഞ്ഞെടുപ്പുകൾ
10 തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു.
അതിൽ 7 തവണ വിജയിച്ചു.
1992–1996, 2001–2006, 2011–2016 – പ്രതിപക്ഷ നേതാവ്.
1998–2001 – ഇടതുമുന്നണിയുടെ കൺവീനർ.
2006 – കേരള മുഖ്യമന്ത്രി
2006 – വൻ ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ് വിജയിച്ചത്.
2006 മെയ് 18 – കേരളത്തിൻ്റെ 11-ാമത്തെ മുഖ്യമന്ത്രിയായി വി.എസ്. സത്യപ്രതിജ്ഞ ചെയ്തു.
83-ആം വയസ്സിൽ പദം ഏറ്റെടുത്ത് കേരളത്തിലെ ഏറ്റവും പ്രായമുള്ള മുഖ്യമന്ത്രിയായി ചരിത്രം കുറിച്ചു.
2006–2011 – ഭരണകാലത്തെ പ്രധാന പ്രവർത്തനങ്ങൾ
ഓപ്പറേഷൻ മൂന്നാർ – അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികൾ.
സ്മാർട്ട് സിറ്റി കരാർ പുനപരിശോധിച്ച് നടപ്പാക്കൽ.വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാട്.ജനങ്ങളിലേക്ക് മുഖം തിരിച്ച നിഷ്കളങ്ക ഭരണശൈലി.
2011 – രാഷ്ട്രീയജീവിതം തുടരും
2011-ലെ തിരഞ്ഞെടുപ്പിൽ വിജയം നേടിയെങ്കിലും എൽ.ഡി.എഫ് ഭരിക്കാൻ പര്യാപ്ത ഭൂരിപക്ഷം നേടി കിട്ടിയില്ല.
പ്രതിപക്ഷ നേതാവായി ശക്തമായ ഇടപെടലുകൾ.
2016-ൽ അവസാനമായി തിരഞ്ഞെടുപ്പിൽ വിജയിച്ചു.
മന്ത്രിയായത് ഒരു തവണ മാത്രം, അതും മുഖ്യമന്ത്രി ആയി.നിലപാടുകളിൽ ഉറച്ച, അഴിമതിക്കെതിരായ പോരാളി എന്ന നിലയിൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു.