കട്ടപ്പന -കൊച്ചു തോവാള പുഞ്ചിരിക്കവല റോഡ് തുറന്നു

നവീകരണം പൂർത്തിയായ കട്ടപ്പന കൊച്ചുതോവാള പുഞ്ചിരിക്കവല റോഡ് നഗരസഭ കൗണ്‍സിലർ സിബി പാറപ്പായില്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭ 2025-26 വാർഷിക പദ്ധതിയില്‍പ്പെടുത്തി 8 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ ആദ്യഘട്ടം 7 ലക്ഷം രൂപ മുതല്‍മുടക്കിലാണ് നിർമിച്ചത്.
യോഗത്തില്‍ കെ ജെ വർക്കി കുളക്കാട്ടുവയലില്‍ അധ്യക്ഷനായി. തങ്കച്ചൻ ഉതിരക്കുളം, ജോയി പന്തമാക്കല്‍, ടോമി നിരപ്പേല്‍, പാപ്പച്ചൻ കടുപ്പില്‍, ടോണി നെല്ലമ്ബുഴ എന്നിവർ സംസാരിച്ചു.