വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി : റാപ്പർ വേടനെതിരെ ബലാൽത്സംഗ കേസ്
പരാതി നൽകിയത് കോട്ടയം സ്വദേശിനി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; കോട്ടയം സ്വദേശിനിയായ യുവഡോക്ടറുടെ പരാതിയിൽ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിക്കെതിരേ ബലാത്സംഗക്കേസ്.
എറണാകുളം തൃക്കാക്കര പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കൂടുതല്‍ തെളിവുശേഖരിക്കാനുള്ള നടപടി ആരംഭിച്ചതായാണ് വിവരം.