ഇടക്കുന്നത്ത് നവീകരിച്ച ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു
ഇടക്കുന്നം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ നവീകരണവും പാറത്തോട് മെയിൻ സെന്റർ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമാണോദ്ഘാടനവും നടന്നു.
സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
പാറത്തോട് ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും, ദേശീയ ആരോഗ്യ മിഷൻ ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപയും ചെലവഴിച്ചാണ് ഇടക്കുന്നം കേന്ദ്രം നവീകരിച്ചത്.
ഹെൽത്ത് ഗ്രാൻഡിൽ നിന്ന് 55 ലക്ഷം രൂപ ചെലവിലാണ് പാറത്തോട് മെയിൻ സെന്ററിന്റെ കെട്ടിടം നിർമിക്കുന്നത്.
പരിപാടിയിൽ എം.പി ആൻറോ ആൻറണി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മെഡിക്കൽ ഓഫീസർമാരും പങ്കെടുത്തു


