കോട്ടയം മെഡിക്കൽ കോളേജ് : അഞ്ചാം നിലയിൽ നിന്ന് ചാടിയ 27 കാരൻ മരിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്ന് ചാടിയ 27കാരൻ മരിച്ചു.
ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് കെട്ടിടത്തിന്റെ ജനലിലൂടെ ചാടുകയായിരുന്നു.
എരുമേലി മൂക്കൻപെട്ടി സ്വദേശി സുമേഷ് കുമാർ മോഹനൻ (27) ആണ് മരിച്ചത്





