ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് ഓണം ബംബർ തട്ടിയെടുത്തു

പത്തോളം ലോട്ടറിയാണ് തട്ടിയെടുത്തത്. സംഭവം കോട്ടയം നഗരത്തിൽ

ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് ഓണം ബംബർ തട്ടിയെടുത്തു

കോട്ടയം സെൻട്രൽ ജംഗ്ഷനിൽ അഞ്ജലി പാർക്ക് ജംഗ്ഷന് മുമ്പിലുള്ള ഫുട്പാത്തിൽ ലോട്ടറി വില്പന നടത്തുന്ന ആന്ധ്ര സ്വദേശിയിൽ നിന്നുമാണ് ലോട്ടറി തട്ടിയെടുത്തത്.

ഇന്നലെ വൈകിട്ട് ആറരയോട് കൂടിയാണ് സംഭവം. ലോട്ടറി വാങ്ങിയതിനു ശേഷം പണം എടിഎമ്മിൽ നിന്നും എടുത്തു നൽകാമെന്നും പറഞ്ഞ് തട്ടിപ്പുകാരൻ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.

കോട്ടയം നഗരത്തിൽ ലോട്ടറി നമ്പർ തിരുത്തി തട്ടിപ്പ് നടത്തിയ സംഭവം അടുത്തുതന്നെയാണ് നടന്നത്.അതിനിടയിലാണ് ഇന്നലെ ഓണം ബംബർ തട്ടിയെടുത്ത സംഭവവും

കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.