തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

ചെന്നൈ അഡയാറില്‍ വച്ച് ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു അന്ത്യം

തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടൻ മദൻ ബോബ്  അന്തരിച്ചു. 71 വയസ്സായിരുന്നു പ്രായം. ചെന്നൈ അഡയാറില്‍ വച്ച് ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു അന്ത്യം.

രോഗബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ഫ്രണ്ട്സ്, തെനാലി, വസൂൽരാജ എംബിബിഎസ്, റെഡ് ‌തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ സെല്ലുലോയിയ്ഡ്, ഭ്രമരം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.