വാഴത്തോപ്പില്‍ ഹോമിയോ ഡിസ്പെൻസറി സൗകര്യങ്ങളില്ലാതെ ദുരിതത്തിൽ

ചെറുതോണി: താത്കാലിക സംവിധാനമായി വാഴത്തോപ്പ് വായനശാലയില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറി സൗകര്യങ്ങളില്ലാതെ ദുരിതത്തിൽ.രോഗികള്‍ക്കും ജീവനക്കാരനും നിന്ന് തിരിയാൻ പോലും സ്ഥലമില്ല.
നിലവിൽ തിങ്കളാഴ്ചകളില്‍ മാത്രമാണ് ഡിസ്പെൻസറി പ്രവര്‍ത്തിക്കുന്നത്. കയറി നിൽക്കാൻ പോലും സ്ഥലം ലഭിക്കാത്ത
നിലയിലാണ് രോഗികൾ ചികിത്സ തേടുന്നത്. മരുന്ന് സൂക്ഷിക്കാൻ പോലും പ്രത്യേകം സ്ഥലം ഇല്ലെന്നും ആരോഗ്യപ്രവർത്തകരും പരാതി ഉന്നയിക്കുന്നു.