വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്‌ഫോം: ജിയോ പി.സി അവതരിപ്പിച്ച് റിലയന്‍സ് ജിയോ
ഉപഭോക്താക്കള്‍ക്ക് ടെലിവിഷനുകള്‍ പേഴ്‌സണല്‍ കംപ്യൂട്ടറുകളായി ഉപയോഗിക്കാവുന്ന സെറ്റ് ടോപ്പ് ബോക്‌സുകളാണ് പ്രധാന ആകര്‍ഷണം

മുംബൈ: സാങ്കേതിക രംഗത്ത് വിപ്ലവകരമായ മുന്നേറ്റമായി കണക്കാക്കുന്ന ക്‌ളൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്‌ഫോമായ ജിയോ പി.സി അവതരിപ്പിച്ച് റിലയന്‍സ് ജിയോ. നിര്‍മ്മിത ബുദ്ധിയില്‍ (എ.ഐ) അധിഷ്ഠിതവും പൂര്‍ണമായി സുരക്ഷിതവുമായ ഈ സംവിധാനത്തിന് ഹാര്‍ഡ്‌വെയര്‍ നിക്ഷേപമില്ലാതെ ഒരു ഹൈഎന്‍ഡ് പി.സിയുടെ എല്ലാ പ്രധാന പെർഫോമൻസുകളും ഫീച്ചറുകളും ഉൾക്കൊള്ളാനാകും.
ജിയോ പി.സി വഴി എല്ലാ ഇന്ത്യന്‍ വീടുകളിലും എ.ഐ റെഡി, കംപ്യൂട്ടിംഗ് സംവിധാനം എത്തിക്കുന്നതിലൂടെ രാജ്യത്തെ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷനില്‍ വിപ്ലവം സൃഷ്ടിക്കാനാണു ജിയോയുടെ ലക്ഷ്യം. സീറോ മെയിന്റനന്‍സ് സൗകര്യവുമാണ് പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത.
വിലയും പ്ലാനുകളും
ജിയോ പി.സിക്ക് ലോക്ക് ഇന്‍ പിരിയഡ് ഇല്ല. ജി.എസ്.ടി ഒഴിവാക്കി പ്രതിമാസം ₹599 മുതല്‍ പ്ലാനുകള്‍ ലഭ്യമാണ്. പ്രതിവര്‍ഷ നിരക്ക് ₹4,599 + ജി.എസ്.ടി. മാത്രമാണ്. കൂടാതെ, ഏത് സ്‌ക്രീനിനെയും പ്രത്യേക ഹാര്‍ഡ്‌വെയര്‍ ആവശ്യമില്ലാതെ പൂർണ്ണ കംപ്യൂട്ടറായി മാറ്റാനും ഈ സംവിധാനം കഴിയുന്നു.
പ്രധാന ഫീച്ചറുകള്‍
തല്‍ക്ഷണ ബൂട്ട്-അപ്പ് വഴി വേഗതയേറിയ പ്രവർത്തനം
വൈറസ്, മാല്‍വെയര്‍, നെറ്റ്വര്‍ക്ക്-ലെവല്‍ സുരക്ഷ
കീവോർഡ്, മൗസ് ഉപയോഗിച്ച് ജിയോ സെറ്റ്‌ടോപ്പ് ബോക്സ് ആക്‌സസ് ചെയ്യാനാകും
മെയിന്റനന്‍സ് ആവശ്യമില്ലാത്ത സംവിധാനം
ഇന്ത്യൻ കംപ്യൂട്ടിംഗ് രംഗത്ത് പുതിയ അധ്യായം ആരംഭിക്കുന്നതിനാണ് ജിയോ പി.സി തയ്യാറായിരിക്കുന്നത്.