ഉടുമ്പൻചോലയിൽ സർക്കാർ ആയുർവേദ മെഡിക്കൽ കോളേജ്
ആശുപത്രി ആരംഭിക്കുന്നതിന് ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി

ഉടുമ്പൻചോല : ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനല്‍കിയ കമ്മ്യൂണിറ്റി ഹാളില്‍ തുടങ്ങുന്ന പുതിയ ആയുർവേദ മെഡിക്കൽ കോളജ് ആശുപത്രിക്ക് 2.20 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്.
ഒപിയും 50 കിടക്കകളോടുള്ള ഇന്‍പേഷ്യന്റ് വിഭാഗവുമാണ് ആരംഭിക്കുന്നത്. 8 സ്‌പെഷ്യാലിറ്റി ഒപികളും അത്യാഹിത വിഭാഗം, ഡയഗ്നോസ്റ്റിക്സ് സോൺ, ക്രിയാകല്‍പം, ഫിസിയോതെറാപ്പി, യോഗ, ഡിസ്‌പെൻസറി തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.
2022-23 വര്‍ഷത്തെ ഇടുക്കി വികസന പാക്കേജില്‍ ഉൾപ്പെടുത്തി 10 കോടി രൂപയുടെ ഒപിഡി കോംപ്ലക്സിനും സാങ്കേതിക അനുമതി ലഭിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 100 കിടക്കകളോടെ അഡ്മിനിസ്‌ട്രേറ്റീവ്, അക്കാദമിക് സെക്ഷനുകൾയും ആരംഭിച്ച് വിദ്യാർത്ഥി പ്രവേശനം നടത്താനാണ് പദ്ധതി.