യുപിഐ ഇടപാടുകള്‍ ഇനി സൗജന്യമായിരിക്കില്ലെന്ന സൂചന നല്‍കി ആർബിഐ ഗവർണർ

യുപിഐ ഇടപാടുകള്‍ക്ക് സ്ഥിരമായ ഫണ്ടിങ് മാതൃക ആവശ്യമാണെന്നും അതിന് ചെലവുകളുണ്ടെന്നും ആർബിഐ ഡെപ്യൂട്ടി ഗവർണർ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. യുപിഐ ഇടപാടുകൾ ദീർഘകാലം നിലനിൽക്കാൻ ചെലവുകൾ കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടിവരുമെന്നും അദ്ദേഹം ബുധനാഴ്ച സൂചിപ്പിച്ചു.
ഐഎംഎഫ് കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ഡിജിറ്റൽ പെയ്മെന്റുകളിലിന്റെ 85%യും, ആഗോളതലത്തിൽ ഏകദേശം 60%യും യുപിഐ വഴിയാണ്. 2025 ജൂണിൽ മാത്രം 18.39 ബില്യൺ ഇടപാടുകൾ വഴി 24 ലക്ഷം കോടി രൂപ കൈമാറ്റം നടന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 32% വർധനവാണ് രേഖപ്പെടുത്തിയത്.
സൗജന്യമായുള്ള നിലവിലെ മാതൃകയിൽ മാറ്റംവരാമെന്ന സൂചനകളെ തുടർന്ന്, ഐസിഐസിഐ ബാങ്ക് യുപിഐ ഇടപാടുകൾക്ക് പ്രോസസിങ് ചാർജ് ഏർപ്പെടുത്തി